വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികളില്‍ മധ്യവേനലവധി കാലത്ത് സ്വഭവനങ്ങളില്‍ പോകുവാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു കുടുംബത്തില്‍ നല്ലൊരു കുടുംബാനുഭവം നല്‍കുന്നതിനായി നടപ്പാക്കുന്ന സനാഥബാല്യം 2022 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലയിലെ 54 ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള ആറ് മുതല്‍ പതിനെട്ട് വയസ്സു വരെ പ്രായമുള്ള കുട്ടികളെ മധ്യവേനല്‍ അവധിക്കാലത്ത് സ്വന്തം മക്കള്‍ക്കൊപ്പം താമസിപ്പിച്ച് നല്ലൊരു കുടുംബാനുഭവം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 35 വയസ്സ് പൂര്‍ത്തിയായ ദമ്പതികള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കുവാന്‍ പ്രാപ്തരായ രക്ഷിതാക്കള്‍ക്ക് മുന്‍ഗണന. വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 10. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും തൊടുപുഴ വെങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04862-200108, 7025174038, 9744167198.