കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കാസര്‍കോട് ജില്ലാ ഓഫീസിന്റെ സഹകരണത്തോടെ ഗണേഷ് കലാ മന്ദിരം മുള്ളേരിയയില്‍ കാറഡുക്ക സി.ഡി.എസ്സ്-ന് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം നടത്തി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ 45 അയല്‍ക്കുട്ടങ്ങള്‍ക്കായി 3,00,00,000/ രൂപാ വിതരണം ചെയ്തു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ഹരിദാസ് മുഖ്യാതിഥിയായി. കെ.എസ്.ബി.സി.ഡി.സി കാസര്‍കോട് ജില്ലാ മാനേജര്‍ എന്‍ എം മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാറഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജനനി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പുഷ്പ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രത്‌നാകരന്‍, പഞ്ചായത്ത് സെക്രട്ടറി പ്രേമലത, മുന്‍ സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍ ഗീതാ ദാമോദരന്‍, പഞ്ചായത്ത് മെമ്പര്‍ തസ്‌നി, സത്യവതി, എം തമ്പാന്‍, പ്രസീജ, രൂപശ്രീ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ബി.സി.ഡി.സി കാസര്‍കോട് ജൂനിയര്‍ അസിസ്റ്റന്റ് അരവിന്ദ് രാജ് കോര്‍പ്പറേഷന്റെ വിവിധ വായ്പാപദ്ധതികള്‍ സംബന്ധിച്ച് വിവരണം നല്‍കി. കാറഡുക്ക ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സ് ചെയര്‍ പേഴ്‌സണ്‍ സവിത കൂമാരി സ്വാഗതവും മെമ്പര്‍ സെക്രട്ടറി അപര്‍ണ നന്ദിയും പറഞ്ഞു.
![](https://prdlive.kerala.gov.in/wp-content/uploads/2022/04/KARADUKKA-MICRO-CREDIT-VAYPA-2-65x65.jpg)