ജില്ലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് പഞ്ചായത്തുകള്‍ ഏര്‍പ്പെടുത്തുന്ന ടാങ്കര്‍ ലോറികളില്‍ ജി.പി.എസ് സംവിധാനം ഘടിപ്പിക്കുന്നതിനും, ജി.പി.എസ് ജില്ലാ, പഞ്ചായത്ത്, റവന്യൂ തലങ്ങളില്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനുമായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകള്‍ ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള തുകയും, ജി.പി.എസിന്റെ പ്രതിമാസ വാടകയും രേഖപ്പെടുത്തണം. ക്വട്ടേഷന്‍ ഏപ്രില്‍ 7ന് ഉച്ചയ്ക്ക് 2നകം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. അന്ന് ഉച്ചകഴിഞ്ഞ് 3ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04994 255782, 04994 255803.