ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ചെല്ലാനത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.ജെ. മാക്സി എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി സംഗീത് ആശുപത്രിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ ജോസഫ് അധ്യക്ഷനായ ചടങ്ങിൽ കേരള തീര സുരക്ഷ ഐ.ജി പി.വിജയൻ , കൊച്ചി സിറ്റി ഡി.സി.പി (ലോ ആൻഡ് ഓർഡർ ) പി.യൂ. കുര്യാക്കോസ്, മട്ടാഞ്ചേരി എ.സി.പി വി.ജി.രവീന്ദ്ര നാഥ്, ചെല്ലാനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനില സെബാസ്റ്റ്യൻ, ചെല്ലാനം പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് കെ.ഡി. പ്രസാദ്, ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ. ബി.സുനുകുമാർ, എസ്. ഐ മാരായ സംഗീത് ജോബ്, കെ. ഇ.ഷാജി, എ. എസ്. ഐ മനോജ്‌, എന്നിവർ പങ്കെടുത്തു. 340 പേർ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉപഭോക്താക്കളായി.