മെയ് 9 മുതല്‍ 15 വരെ ഇടുക്കി ജില്ലയില്‍ വാഴത്തോപ്പ് വി.എച്ച്.എസ്.സ്‌കൂളില്‍ സംഘടിപ്പിക്കുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ഓരോ ഇനവും ഒറ്റക്കായോ ആകെ ഒന്നായോ വിവിധ ഭാഗങ്ങളായോ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഒരു ക്വട്ടേഷന്‍ തുക അഞ്ചു ലക്ഷം രൂപയില്‍ കവിയരുത്. നിര്‍ദ്ദേശിച്ചിരിക്കുന്ന ഗുണ നിലവാരമുളള വസ്തുക്കളില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്യുന്നവര്‍ക്ക് വാര്‍ഷികാഘോഷ സംഘാടക സമിതി കരാര്‍ നല്‍കും. പ്രചാരണ സാമഗ്രികള്‍ എത്രയും വേഗത്തില്‍ സ്ഥാപിക്കുന്നതിന് കഴിയും വിധം എല്ലാ ജോലികളും തീര്‍ത്ത് സമിതി നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ സ്ഥാപിക്കേണ്ടതാണ്. നോട്ടീസ് വിതരണം ചെയ്യുന്നതിനുള്ള നിരക്കു ക്വട്ടേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കണം. എത്ര ദിവസത്തിനകം ജോലി പൂര്‍ത്തിയാക്കി നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാന്‍ കഴിയുമെന്നത് കൂടി ക്വട്ടേഷനില്‍ പ്രതിപാദിക്കണം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഏപ്രില്‍ 12 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, ഇടുക്കി എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04862 233036
നിബന്ധനകള്‍
1. പോസ്റ്റര്‍ – 10,000, എണ്ണം ( 90 ജിഎസ്എം ആര്‍ട്ട് പേപ്പര്‍ മള്‍ട്ടികളര്‍ അച്ചടി ഡമ്മി വലുപ്പം)
2. ബാനര്‍ – 6*3 100 എണ്ണം ( ക്ലോത്ത്)
3. കട്ടൗട്ട് – 6*4 100 എണ്ണം ( തടി ഫ്രെയിമില്‍ ക്ലോത്ത്)
4. ബസ് ബോര്‍ഡ് – 5*1.5 200 എണ്ണം ( തടി ഫ്രെയിമില്‍ ക്ലോത്ത്)
5. ആര്‍ച്ച് – 10 എണ്ണം വീതി 35 അടി, ഉയരം 20 അടി ( തടി ഫ്രെയിമില്‍ ക്ലോത്ത്)
6. നോട്ടീസ് ബുക്ക്‌ലെറ്റ് 8 പേജ് മള്‍ട്ടിക്കളര്‍ എ4 സൈസ് ( 100 ജിഎസ്എം ആര്‍ട്ട് പേപ്പര്‍)
7. ക്ഷണക്കത്ത് 1000 എണ്ണം (170 ജി.എസ്.എം) ആര്‍ട്ട് പേപ്പര്‍, 1000 പ്രിന്റഡ് കവര്‍ 9*6 വലിപ്പം (80 ജി.എസ്.എം മാപ്ലിത്തോ
8. പി.വി.സി ബാഡ്ജ് വിത്ത് പ്രിന്റഡ് ടാഗ് 200 എണ്ണം