ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരത്തിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം.

താലൂക്കാശുപത്രിയിൽ നിന്നാരംഭിച്ച ബോധവൽകരണ റാലി നഗരസഭ ചെയർപേഴ്സൺ എം.യു. ഷിനിജ ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, ആസ്പത്രി സൂപ്രണ്ട് ഡോ. വി ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ഇ ജെ ഹിമേഷ്, ബീന ശിവദാസൻ ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.