കുന്നുമ്മല്‍ ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലെ പുതുതായി തിരഞ്ഞെടുത്ത തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എം.പി കുഞ്ഞിരാമന്‍ അദ്ധ്യക്ഷനായി.

ഈ വര്‍ഷം കാര്‍ഷിക മേഖലക്ക് പുറമെ സുഭിക്ഷ കേരളം, ശുചിത്വ കേരളം പദ്ധതിക്കും മുന്‍ഗണന നല്‍കും. കയര്‍ ഭൂവസ്ത്രം ഉപയോഗപ്പെടുത്തി തോടുകളും നെല്‍വയലുകളും സംരക്ഷിക്കാനും രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികള്‍ക്കും 100 തൊഴില്‍ദിനം നല്‍കാനാവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു.

തൊഴിലാളികളുടെ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ തൊഴിലുറപ്പ് കോഴിക്കോട് ജില്ലാ ഓംബുഡ്‌സ്മാന്‍ വി.പി സുകുമാരന്‍ ക്ലാസ് എടുത്തു.മേറ്റുമാരുടെ ചുമതല എന്ന വിഷയത്തില്‍ എന്‍.ആര്‍.ഇ.ജി ജില്ലാ ഓഫീസര്‍ ശശി സംവദിച്ചു.