മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ഒരുക്കിയ കൃഷിയിടത്തില്‍ കാബേജ്, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി അസി: ഡയറക്ടര്‍ രാവുണ്ണി, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വി ജോള്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയ ഭാരതി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.