എറണാകുളം ജില്ലാ ഭരണകൂടത്തിന്‍റേയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റേയും,കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (CSML),പി ലേൺ പ്രൈവറ്റ് ലിമിറ്റഡ്ന്‍റേയും സംയുക്താഭിമുഖ്യത്തില്‍ ലോകപൈതൃക വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 23 ന് ശനിയാഴ്ച ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് വേദിയില്‍ മത്സരം നടക്കും.

മുതിർന്നവർക്കും/ വിദ്യാർത്ഥികൾക്കും രണ്ട് വിഭാഗമായി രണ്ട് പേരടങ്ങുന്ന ടീമുകളായി മത്സരത്തിൽ പങ്കെടുക്കാം. എറണാകുളത്തിന്റെയും കേരളത്തിന്റെയും ചരിത്രം, സംസ്കാരം, ടൂറിസം, പൈതൃകം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.

മത്സരത്തിന്റെ ആദ്യ ഘട്ടം ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിലൂടെ ഏപ്രിൽ 20ന് രാത്രി എട്ടിന് നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർ ഏപ്രിൽ 23 ന് പകൽ 1.30 ന് എറണാകുളം ഡിഎച്ച് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിലേക്കു യോഗ്യത നേടും.

ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലിനുള്ള ലോക റെക്കോഡ് സ്വന്തമാക്കിയ ക്യൂ ഫാക്റ്ററി നോളജ് സർവീസസ് ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.കേരളത്തിന്റെ ക്വിസ് മാൻ സ്നേഹജ് ശ്രീനിവാസ് ക്വിസ് മാസ്റ്ററായെത്തും.

വിജയികൾക്ക് അവാര്‍ഡിന് പുറമെ ഡിറ്റിപിസിയുടെ വിവിധ ഡെസ്റ്റിനേഷനുകളിലെ സാഹസിക വിനോദസഞ്ചാര സേവനങ്ങളില്‍ കുടുംബത്തോടൊപ്പം സൗജന്യ പ്രവേശനത്തിനും അവസരമുണ്ടായിരിക്കുന്നതാണ്.
താഴെക്കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി മത്സരത്തിന് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാത്ത മത്സരാർത്ഥികളെ പരിഗണിക്കുന്നതല്ല.
https://docs.google.com/forms/d/1gxVkRmk0a1jVkA4p9VFD6ZQqM98UvgQdCuBkmGb8U_0/edit