ഏലൂർ ന​ഗരസഭയിലെ നവീകരിച്ച എടമ്പാടം കുളം ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ഉപയോ​ഗശൂന്യമായിരുന്ന കുളമാണ് നവീകരിച്ചത്. ന​ഗരസഭയുടെ തനത് ഫണ്ടിൽ നിന്നുള്ള ആറു ലക്ഷം രൂപയും കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള നാലു ലക്ഷം രൂപയും ചേർത്ത് 10 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്. കുളം വൃത്തിയാക്കിയതിനോടൊപ്പം സംരക്ഷണ ഭിത്തിയും കെട്ടിയിട്ടുണ്ട്.

ഏലൂർ ന​ഗരസഭാ ചെയർമാൻ എ.ഡി സുജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ലീല ബാബു, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ടി.എൻ ഷെനിൻ, പി.എ ഷെരീഫ്, ദിവ്യ നോബി, പി.ബി രാജേഷ്, വാർഡ് കൗൺസിലർ ഷൈജ ബെന്നി, ന​ഗരസഭാ സെക്രട്ടറി പി.കെ സുഭാഷ്, ന​ഗരസഭാ എഞ്ചിനീയർ കെ.ആർ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.