സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ പട്ടയവിതരണമേള ഈ മാസം 25 ന് നടക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയമേള സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യു മന്ത്രി കെ. രാജന്‍ പട്ടയവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ച കഴിഞ്ഞു മൂന്നിന് പത്തനംതിട്ട ജില്ലാ ആസ്ഥാനത്തും വൈകുന്നേരം അഞ്ചിന് അടൂരും ആണ് പട്ടയ മേള നടക്കുക.
അടൂര്‍ 21, കോഴഞ്ചേരി 22, റാന്നി 79, കോന്നി 50, തിരുവല്ല 44, മല്ലപ്പള്ളി 30, പട്ടയങ്ങള്‍ ആണ് വിതരണം ചെയ്യുന്നത്. അടുത്ത തവണ റാന്നി, കോന്നി മണ്ഡലങ്ങളില്‍ കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പൊതു ജനപങ്കാളിത്തം പട്ടയമേളയില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.