ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഏപ്രില്‍ 24ന് രാവിലെ 10ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ ഫിഷറീസ് -സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്‌കാരം നേടിയ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അലിയാര്‍ എം. മാക്കിയിലിനെ മന്ത്രി ആദരിക്കും.

എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യാ രാജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാതല വായനോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാര്‍ നിര്‍വഹിക്കും. ചരിത്രം സത്യവും മിഥ്യയും എന്ന വിഷയം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു അവതരിപ്പിക്കും.