തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഉഴവൂർ ഗ്രാമപഞ്ചായത്തിലെ ആനാലിൽ, കരിമാക്കിൽ തോടുകളിൽ ജലനടത്തം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സിറിയക് കല്ലട, ബിനു ജോസ്, ബിൻസി അനിൽ, റിനി വിൽസൺ, സെക്രട്ടറി എസ്. സുനിൽ, അസിസ്റ്റന്റ് സെക്രട്ടറി റ്റി.എസ് അനിൽകുമാർ, വി.ഇ.ഒ. കെ.എ കപിൽ, തൊഴിലുറപ്പ് എൻജിനിയർ ഹേമന്ത് എന്നിവരുടെ നേതൃത്വത്തിൽ അരകിലോമീറ്റർ ദൂരം തോടുകളിൽ മാലിന്യപരിശോധന നടത്തി. തോടുകളിൽ കണ്ടെത്തിയ മാലിന്യങ്ങൾ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ മോളി രാജ്കുമാർ, ഹരിതകർമ്മസേന പ്രസിഡന്റ് രാഖി അനിൽ, ഹരിതകർമ്മസേന അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, ദുരന്ത നിവാരണ സമിതി ചെയർമാൻ റജി പാണാൽ എന്നിവരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു.