തൃശൂർ തേക്കിൻകാട് മൈതാനത്തെ ആവേശത്തിലാഴ്ത്തി നാടൻപാട്ടിന്റെ കൂട്ടുകാരി ചാലക്കുടി പ്രസീതയുടെ നാടൻപാട്ട് മേള. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന
കലാവിരുന്നാണ് പൂരനഗരിക്ക് കൂടുതൽ ഉണർവേകിയത്. തൃശൂർ പതി ഫോക് അക്കാദമിയുടെ ആട്ടക്കളം ഗോത്രകലാമേളയുടെ നേതൃത്വത്തിലാണ് നാടൻപാട്ട് മേള അരങ്ങേറിയത്. മധ്യകേരളത്തിലെ കലാരൂപങ്ങളെ കോർത്തിണക്കിയുള്ള അവതരണം കാണികളെ ആവേശത്തിലാഴ്ത്തി. തനി നാടൻ ശീലിൽ മെനഞ്ഞെടുത്ത പാട്ടുകളുമായി 18 പേരടങ്ങുന്ന സംഘമാണ് വേദിയിലെത്തിയത്.