സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം ജനകീയ മേളയ്ക്ക് പാല്‍മണമേകിക്കൊണ്ട് ക്ഷീരവികസനവകുപ്പും..
പാലുല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം. വിവിധയിനം തീറ്റപ്പുല്ലിനങ്ങളുടെ പ്രദര്‍ശനം, ശാസ്ത്രീയ കാലിത്തൊഴുത്തുകളുടെ വിവിധ മോഡലുകള്‍, പാല്‍ഗുണമേന്മ ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയ ഉപകരണങ്ങള്‍ തുടങ്ങിയവയും മേളയില്‍ പരിചയപ്പെടുത്തുന്നു. പൊതുജനങ്ങള്‍ക്ക് തികച്ചും സൗജന്യമായി പാല്‍ പരിശോധിക്കുന്നതിനുള്ള സൗകര്യവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഒരു ക്ഷീരകര്‍ഷകന്റെ ദൈനം ദിന ജീവിതം വരച്ചു കാട്ടുന്ന മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പാല്‍ കറക്കുന്നതു മുതല്‍ പാല്‍ പാക്കറ്റുകള്‍ നമ്മുടെ കൈയിലേക്കെത്തുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങളെ ഒറ്റമാതൃക കൊണ്ട് പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഏറെ ആകര്‍ഷണീയമാണ്. കൂടാതെ ക്ഷീരമേഖലയില്‍ ചുവടുകളുറപ്പിക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ചിലവ് കുറഞ്ഞ പശു പരിപാലന മാര്‍ഗങ്ങളും ഡെമോകളും ഒരുക്കിയിട്ടുണ്ട്.