രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന “എന്റെ കേരളം” പ്രദര്‍ശന വിപണന മേളയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ചെറുതോണി സ്റ്റോണേജ് കെട്ടിടത്തിലാണ് സ്വാഗത സംഘം സമിതി ഓഫീസ് പ്രവര്‍ത്തിക്കുക. മെയ് 9 മുതല്‍ 15 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയുടെ പരസ്യ പോസ്റ്റര്‍ പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ റവന്യു മന്ത്രി കെ. രാജന് നൽകി നിര്‍വഹിച്ചു.

ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എഡിഎം ഷൈജു പി. ജേക്കബ്, എം.എം മണി എം.എൽ.എ, സ്വാഗത സംഘം അദ്ധ്യക്ഷന്‍ സി. വി. വര്‍ഗ്ഗീസ്, ജനറല്‍ കണ്‍വീനര്‍ കെ. കെ ശിവരാമന്‍ കണ്‍വീനര്‍ ജോസ് പാലത്തിനാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ, കണ്‍വീനര്‍മാര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഉപസമിതി അദ്ധ്യക്ഷന്‍മാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.