ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ പി.എസ്.സി അംഗീകൃത ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം, കഥകളി സംഗീതം (ആറ് വര്‍ഷം), ചെണ്ട, മദ്ദളം (നാല് വര്‍ഷം), ചുട്ടി (മൂന്ന് വര്‍ഷം) എന്നീ വിഷയങ്ങളിലാണ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍. ഡിപ്ലോമ കോഴ്സുകളുടെ പ്രവേശനത്തിന് ഏഴാം ക്ലാസ് പാസായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കഥകളി വേഷം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും. താത്പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോണ്‍നമ്പരും ഉള്‍പ്പെടുന്ന അപേക്ഷ, സ്വന്തം മേല്‍വിലാസം എഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ എന്നിവയടക്കം മെയ് 12 ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2822031
