പുല്‍പ്പള്ളി: പുല്‍പ്പള്ളി – തിരുനെല്ലി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേകാടി പാലം അപകടാവസ്ഥയില്‍. പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ചെറിയ രീതിയില്‍ പാലം ഇളകാനും തുടങ്ങിയിട്ടുണ്ട്. ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. പനമരത്ത് ജലനിരപ്പ് ഉയര്‍ന്ന് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ദ്ധിച്ചു.