റവന്യൂ വകുപ്പിന്‍റെ സേവനങ്ങളില്‍
സുതാര്യത ഉറപ്പാക്കും- മന്ത്രി കെ. രാജന്‍

റവന്യൂ വകുപ്പിന്‍റെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. എണ്ണയ്ക്കാട്, ചേപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ സേവനങ്ങൾ അതിവേഗം ജനങ്ങളില്‍ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഡിജിറ്റലൈസേഷൻ നടപ്പാക്കുന്നത്. ഡിജിറ്റൈസേഷന്‍ നടപടികളില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. പട്ടയ വിതരണത്തിലും സർവകാല റെക്കോർഡിലേക്ക് അടുക്കുകയാണ്- അദ്ദേഹം പറഞ്ഞു.

എണ്ണയ്ക്കാട് വില്ലേജ് ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.ഐ. നസീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.