ആലപ്പുഴയുടെ കടൽതീരത്തെ സംഗീത സാന്ദ്രമാക്കി ദുര്‍ഗ്ഗ വിശ്വനാഥിൻറെയും സംഘത്തിൻറെയും ഗാനമേള. സംസ്ഥാന സർക്കാരിൻറെ ഒന്നാം വാർഷികാഘോഷത്തിൻറെ ഭാഗമായി ആലപ്പുഴ ബീച്ചിലൊരുക്കിയ കൂറ്റൻ വേദിയിലെ നിറഞ്ഞ സദസ്സിന് മുന്നിൽ മെലഡിയും, തട്ട് പൊളിപ്പൻ നമ്പരുമായി കളം നിറഞ്ഞപ്പോൾ ചുവടു വെച്ച് കാണികൾക്കിടയിൽ നിന്നും കുട്ടികളടക്കം വേദിയിലേക്ക് കയറി. ഓരോ നിമഷത്തിലും ആസ്വാദനത്തിൻറെ പുത്തൻ അനുഭവങ്ങൾ സൃഷ്ടിച്ചു.
പ്രദർശന വിപണന മേളയുടെ രണ്ടാം ദിനമായ നാളെ വൈകുന്നേരം ഏഴ് മണിക്ക് ചലച്ചിത്ര പിന്നണി ഗായിക രൂപ രേവതി ഒരുക്കുന്ന വയലിൻ ഫ്യുഷൻ മ്യുസിക്കൽ നൈറ്റ് അരങ്ങേറും. രാവിലെ 10 മുതൽ വൈകിട്ട് ഒൻപത് വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.