എന്റെ കേരളം എക്‌സിബിഷനില്‍ മികച്ച തീം സ്റ്റാളുകള്‍ക്കുള്ള അവാര്‍ഡുകള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യം, പൊലീസ്, പട്ടിക വര്‍ഗ വികസനം എന്നീ വകുപ്പുകളും കെ.എസ്.ഇ.ബിയും പങ്കിട്ടു. മികച്ച വിപണ സ്റ്റാളുകള്‍ക്കുള്ള അവാര്‍ഡ് കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പ്, കുടുംബശ്രീയുടെ വന്‍ ധന്‍ യോജന, ഉറവ് തൃക്കൈപ്പറ്റ എന്നിവയും മികച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടിനുള്ള അവാര്‍ഡുകള്‍ ബക്കര്‍സ് കാറ്ററിംഗ് അമ്പലവയല്‍, നിള കാറ്ററിംഗ് മുട്ടില്‍ എന്നിവയും സ്വന്തമാക്കി. ഇവര്‍ക്ക് പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്‍കുന്ന അവാര്‍ഡുകള്‍ സമാപന ചടങ്ങില്‍ വിതരണം ചെയ്തു.