പട്ടികവര്‍ഗ്ഗ വികസനവകുപ്പിന് കിഴിലുള്ളതും അടിമാലി ട്രൈബല്‍ ഡെവലപ്പമെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നതുമായ മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ (ആണ്‍), പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വാഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി 2022-23 അദ്ധ്യായന വര്‍ഷത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.

യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്യൂ (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
അഭികാമ്യം കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 01.01.2022 ല്‍ 25 നും 45 നും മദ്ധ്യേ. നിയമന കാലാവധി ജൂണ്‍ 2022 മുതല്‍ മാര്‍ച്ച് 2023 വരെ. പ്രതിഫലം പ്രതിമാസം 18,000 രൂപ ഓണറേറിയം, യാത്രപ്പടി പരമാവധി 2,000രൂപ. ആകെ ഒഴിവുകള്‍ പുരുഷന്‍-1. സ്ത്രീ-1.
കുറിപ്പ് 1.പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കി മുന്‍ഗണന നല്‍കും. നിയമനങ്ങള്‍ക്ക് പ്രാദേശികമായ മുന്‍ഗണന ഉണ്ടായിരിക്കുന്നതല്ല.

താത്പര്യമുള്ളവര്‍ വെള്ള കടലാസില്‍ എഴുതിയ അപേക്ഷ, വിദ്യാഭ്യാസയോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, അഡ്രസ്സ് പ്രൂഫ് എന്നിവ സഹിതം ജൂണ്‍ 03, 2022, രാവിലെ 11 മണിക്ക് മുമ്പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം.
ഫോണ്‍- റ്റി.ഡി.ഓഫീസ് അടിമാലി-04864224399, 9496070405