തലശ്ശേരി ഗവ.ബ്രണ്ണൻ കോളജിൽ 2022-2023 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രിൻസിപ്പലിന്റെ ചേമ്പറിൽ 20ന് നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലേക്ക് രാവിലെ 10 മണി മുതലും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് ഉച്ചയ്ക്ക് ഒരു  മണി മുതലുമാണ് ഇന്റർവ്യൂ. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോൺ: 04902346027, ഇ-മെയിൽ: brennencollege@gmail.com.