പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥിനികള്‍ക്കാവശ്യമായ തുണി തയ്ച്ച് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 10 വൈകുന്നേരം മൂന്നു മണി. ലഭ്യമായ ക്വട്ടേഷനുകള്‍ അന്നേ ദിവസം നാല് മണിക്ക് ക്വട്ടേഷണറുടേയോ ക്വട്ടേഷണര്‍ ചുമതലപ്പെടുത്തിയ ആളിന്റെയോ സാന്നിദ്ധ്യത്തില്‍ തുറക്കുന്നതാണെന്ന് സീനിയര്‍ സൂപ്രണ്ടന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2597900.
