തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. അഞ്ചാം വാര്‍ഡിലെ തോടിന്‍റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജലനടത്തവും സംഘടിപ്പിച്ചു.

പഞ്ചായത്തിലെ ജല സ്രോതസുകള്‍ സമ്പൂര്‍ണ്ണ ജല ശുചിത്വ പദ്ധതിയുടെ ഭാഗമായി ശുചീകരിക്കും. വാര്‍ഡ് തലത്തില്‍ ജലസഭ യോഗങ്ങളും ജലനടത്തവും സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി അനില്‍കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സ്റ്റാലിന്‍, ബിന്ദു ഷിബു, ടി.കെ. സത്യാനന്ദന്‍, പഞ്ചായത്ത് സെക്രട്ടറി സതിദേവി രാമന്‍നായര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.