മികച്ച ക്ലബിനുള്ള 2020-21ലെ നെഹ്‌റുയുവകേന്ദ്രയുടെ ജില്ലാതല അവാർഡ് കരസ്ഥമാക്കിയ പരിപ്പ് കൈരളി യൂത്ത്് ക്ലബിന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പുരസ്‌കാരം കൈമാറി. സംസ്ഥാനതലത്തിൽ നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ അർച്ചന പ്രകാശിനുള്ള സമ്മാനവും ജില്ലാ കളക്ടർ കൈമാറി. കൈരളി യൂത്ത്് ക്ലബ് പ്രസിഡന്റ് ബിവിൻ കുമാർ, സെക്രട്ടറി പി.ബി. സന്തോഷ്, ആഗ്നൽ ജോസഫ്, കെ.എസ്. സംഗീത്, നെഹ്‌റുയുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ എന്നിവർ പങ്കെടുത്തു.