എന്റെ കേരളം മെഗാ മേളയുടെ സമാപന ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറും സംഘവും അവതരിപ്പിച്ച മാജിക്കല്‍ മ്യൂസിക് നൈറ്റ് അക്ഷരാര്‍ത്ഥത്തില്‍ ‘മാന്ത്രിക സംഗീതരാവായി’ മാറി. എന്റെ കേരളം മെഗാ മേളയുടെ സമാപന സമ്മേളനം കഴിഞ്ഞതിന് പിന്നാലെ വേദിയിലേക്കെത്തിയ ഗോപി സുന്ദറിനെയും സംഘത്തെയും വരവേറ്റത് നിറഞ്ഞ സദസിന്റെ നിലക്കാത്ത കരഘോഷമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച സംഗീത പരിപാടിയില്‍ അമൃതാ സുരേഷ്, ജാസിം ജമാല്‍, കീര്‍ത്തന, അവനി തുടങ്ങിയവരും പങ്കെടുത്തു.
