കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്‌സ് പ്രവേശനപരീക്ഷ ജൂൺ 12 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരം,   എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടക്കും. അഡ്മിഷൻ ടിക്കറ്റ് www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.