ജില്ലാ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ആരോഗ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണ ക്ലാസുകള്‍ ആരംഭിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. സിംല എന്നിവര്‍ പങ്കെടുത്തു.

ക്ലാസുകൾ നയിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ക്കുള്ള പരിശീലനവും ഇതോടനുബന്ധിച്ചു നടന്നു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി.എസ്. സുജ പരിശീലന ക്ലാസ് നയിച്ചു.

പ്രേരക് മാരുടെ നേതൃത്വത്തിൽ അങ്കണവാടികളുടെയും വായനശാലകളുടെയും സഹകരണത്തോടെ തുല്യതാപഠന കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങി നൂറു കേന്ദ്രങ്ങിളിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് ക്ലാസുകൾ സംഘടിപ്പിക്കും.