ജില്ലാതല വിതരണോദ്ഘാടനം ഇന്ന്
അർഹതയുള്ളവർക്ക് ആദ്യം എന്ന ലക്ഷ്യത്തോടെ പുതുക്കിയ എ.എ.വൈ, പി.എച്ച്.എച്ച് റേഷൻ കാർഡ് പട്ടികയിലുള്ളത് 1656 പേർ. ഇവർക്ക് പുതിയ റേഷൻ കാർഡ് നൽകുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (2022 ജൂൺ 14) കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് നിർവ്വഹിയ്ക്കും. വൈകുന്നേരം നാലു മണിയ്ക്ക് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കാർഡുകളുടെ വിതരണോദ്ഘാടനം ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ നിർവ്വഹിയ്ക്കും. ചടങ്ങിൽ എച്ച് സലാം എം.എൽ. എ അധ്യക്ഷത വഹിക്കും. എം.എൽ.എ മാരായ പി. പി ചിത്തരഞ്ജൻ, രമേശ് ചെന്നിത്തല, തോമസ് കെ. തോമസ് , ദലീമ ജോജോ, അരുൺ കുമാർ, ജില്ലാ കളക്ടർ ഡോ. രേണു രാജ് എന്നിവർ സന്നിഹിതരാകും. ജില്ലാ സപ്ലൈ ഓഫീസർ ഇൻ ചാർജ് എം. സുൾഫിക്കർ സ്വാഗതവും ജൂനിയർ സൂപ്രണ്ട് റസിയ ബീഗം നന്ദിയും പറയും.