വയറിളക്ക രോഗ നിയന്ത്രണത്തിന്റെയും പാനീയ ചികിത്സയുടെയും വാരാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട എന്‍.എച്ച്.എം ഹാളില്‍ (കേരള ബാങ്കിനു സമീപം) ജൂണ്‍18ന് രാവിലെ 11ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒരു വിദ്യാലയത്തില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിക്കാണ് അവസരം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9496 109 189,  9497 709 645 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. മത്സരാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.