പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികൾ, സംഘടനകൾ, മാധ്യമപ്രവർത്തകർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി മിത്രം പുരസ്‌കാരം 2022നായി ലഭിച്ച അപേക്ഷകളിൽ നിന്നും അനുയോജ്യരായവരെ തെരഞ്ഞെടുക്കുന്നതിനായി പുരസ്‌കാര നിർണ്ണയ കമ്മറ്റി രൂപീകരിച്ചു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടർ ചെയർപേഴ്സണായ കമ്മിറ്റിയിൽ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് എൻവയണോൺമെന്റ് പ്രോഗ്രാം മാനേജർ കൺവീനറും ജൈവവൈവിധ്യ ബോർഡ് ചെയർമാൻ/ പ്രതിനിധി,  കില ഡയറക്ടർ ജനറൽ,  കേരള സർവ്വകലാശാല പരിസ്ഥിതി ശാസ്ത്ര വിഭാഗം ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ/ പ്രതിനിധി എന്നിവർ അംഗങ്ങളുമാണ്.