തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022 – 23 വർഷത്തെ വാർഷിക പദ്ധതിയുടെ പ്രോജക്ടുകൾ സമർപ്പിക്കുന്നതിനുള്ള സംവിധാനം സുലേഖ സോഫ്ട് വെയറിൽ സജ്ജമായതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് ജൂൺ 19 മുതൽ പ്രോജക്ടുകൾ ഡാറ്റ എൻട്രി നടത്തി അംഗീകാരത്തിന് അയയ്ക്കാം.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി രൂപീകരണ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കി അംഗീകാരത്തിനായി ഡിപിസിക്ക് സമർപ്പിക്കണം. ഡിപിസികൾ അടിയന്തിരമായി യോഗം ചേർന്ന് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകണം. സർക്കാർ നിർദ്ദേശിക്കുന്ന സമയ പരിധിക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി അംഗീകാരം നേടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ വകുപ്പ് തലവൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.