ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നാഷണൽ ലോക് അദാലത്ത് 26ന് നടക്കും. തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിലും നെയ്യാറ്റികര, നെടുമങ്ങാട്, ആറ്റിങ്ങൽ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്. ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകളുടെയും മറ്റു ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും പരാതികളും, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും, നിലവിൽ കോടതിയിൽ പരിഗണനയിലുള്ള സിവിൽ കേസുകളും ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകളും മോട്ടോർ വാഹന അപകട തർക്കപരിഹാര കേസുകളും ബി.എസ്.എൻ.എലിന്റെ പരാതികളും വ്യവസായ വകുപ്പിന്റെ കീഴിലുള്ള പരാതികളും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്കു അതത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം.
അദാലത്ത് ദിവസം തിരുവനന്തപുരം ജില്ലയിലെ മജിസ്ട്രേറ്റ് കോടതികൾ പെറ്റി കേസുകൾക്കായി പ്രത്യേക സിറ്റിങ്ങും നടത്തും. പിഴ നേരിട്ടോ അഭിഭാഷകർ മുഖേനയോ അടക്കാം. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം- 0471-2467700, നെയ്യാറ്റിൻകര- 0471-2220207, ആറ്റിങ്ങൽ- 0470-2626388, നെടുമങ്ങാട്- 0472-2802806.