സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വായനാ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷനായി. ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പ്രേരക്മാരുടെ മക്കളെ അനുമോദിച്ചു. സാക്ഷരതാ മിഷന്‍ 4, 7, 10, ഹയര്‍ സെക്കണ്ടറി പഠിതാക്കള്‍ക്കും ഗുണഭോക്താക്കള്‍ക്കുമിടയില്‍ ക്വിസ് പ്രോഗ്രാം, നല്ല വായന, എഴുത്ത്, ഉപന്യാസരചന, എന്റെ വായന തുടങ്ങിയ പരിപാടികള്‍ നടക്കും. വികസന വിദ്യാ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ബ്ലോക്ക് തലത്തിലും തുടര്‍വിദ്യാ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് തലത്തിലും പരിപാടികള്‍ നടത്തും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഉഷ തമ്പി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. രാധാകൃഷ്ണന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.കെ സ്വയ, മാനിവയല്‍ വികസന വിദ്യാ കേന്ദ്രം നോഡല്‍ പ്രേരക് പി.വി ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു.