അന്താരാഷ്ട്ര യോഗദിനത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം യോഗാ പരിശീലനത്തില്‍ പങ്കാളിയായി. എട്ടാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടറേറ്റില്‍ സുധീഷ് ആചാര്യരുടെ നേതൃത്വത്തിലായിരുന്നു യോഗാ പരിശീലനം ക്രമീകരിച്ചത്. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചതിനൊപ്പം യോഗാഭ്യാസത്തിലും ജില്ലാ കളക്ടര്‍ ഒത്തുചേര്‍ന്നപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കും ആവേശമായി. തെറ്റാതെ, യോഗാചാര്യന്‍ പറഞ്ഞതനുസരിച്ച് കളക്ടറും സഹപ്രവര്‍ത്തകരും ഒത്തൊരുമിച്ച് യോഗ ചെയ്തു. നന്മയുടെയും വെളിച്ചത്തിന്റെയും ബിംബങ്ങളായി പ്രകാശിക്കാന്‍ യോഗയിലൂടെ സാധ്യമാകുമെന്ന് കളക്ടര്‍ പറഞ്ഞു.
എന്തിനാണ് യോഗ ചെയ്യുന്നതെന്നും എന്തുകൊണ്ട് ചെയ്യണമെന്നും യോഗാചാര്യന്‍ ജീവനക്കാരുമായി സംവദിച്ച ശേഷമായിരുന്നു പരിശീലനം നല്‍കിയത്.