സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 38 പരാതികൾ തീര്‍പ്പാക്കി.
ബന്ധുക്കൾ തമ്മിലുള്ള സ്വത്ത് തര്‍ക്കം സംബന്ധിച്ച പരാതികളായിരുന്നു അധികവും. ഇത്തരം പരാതികൾ കമ്മീഷൻ്റെ പരിധിയിൽ വരുന്നവയല്ലെന്ന് പരാതിക്കാരെ ബോധ്യപ്പെടുത്തി.
124 പരാതികളാണ് അദാലത്തിൽ ലഭിച്ചത് 10 പരാതികളിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കുവാൻ പോലീസിന് നിർദേശം നൽകി. 76 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി . ജൂലൈ 21നാണ് അടുത്ത അദാലത്ത് വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണന്‍, പാനല്‍ അഭിഭാഷകരായ അഡ്വ. ജീനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, അഡ്വ. ബിനീസ തുടങ്ങിയവർ സിറ്റിംഗില്‍ പങ്കെടുത്തു.