വായനാപക്ഷാചരണത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിൽ പുസ്തകമേള നടക്കും. ജൂൺ 28 മുതൽ 30 വരെ നടക്കുന്ന പുസ്തകമേളയിൽ ഡിസി ബുക്സ്, മാതൃഭൂമി,നാഷണൽ ബുക്സ്, ടി.ബി.എസ് തുടങ്ങിയ പ്രസാധകർ പങ്കെടുക്കും. ആ കർഷകമായ വിലക്കുറവിൽ പുസ്തകങ്ങൾ ലഭിക്കും. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ നാൽപ്പത് ശതമാനം വിലക്കുറവിൽ ലഭിക്കും. വകുപ്പ് പ്രസിദ്ധീകരണങ്ങളായ ജനപഥം ,കേരള കാളിങ്ങ് എന്നിവയുടെ വാർഷിക വരിസംഖ്യ അടയ്ക്കാനും പുസ്തകമേളയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെയാണ് സിവിൽ സ്റ്റേഷൻ പ്രധാന വരാന്തയിൽ പുസ്തകമേള നടക്കുക.