തിരുവനന്തപുരം വഴുതക്കാട് കാഴ്ച പരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ ഹെലൻ കെല്ലർ ദിനമായ നാളെ (ജൂൺ 27) രാവിലെ 11ന് വിദ്യാലയത്തിലെ ലൂയി ബ്രെയിൽ ചിൽഡ്രൻസ് റേഡിയോ ക്ലബിന്റെയും, സർഗ്ഗവേളയുടെയും ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. കുട്ടികളിലെ കലാസാഹിത്യ അഭിരുചി കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനാണ് സർഗ്ഗവേള ഊന്നൽ നൽകുന്നത്. മികച്ച പ്രകടനങ്ങൾ ആകാശവാണിയിലൂടെ അവതരിപ്പിക്കുവാൻ കുട്ടികൾക്ക് അവസരമൊരുക്കുകയാണ് റേഡിയോ ക്ലബിന്റെ ലക്ഷ്യം.
സംവിധായകൻ രാജസേനൻ പരിപാടി ഉദ്ഘാടനം ചെയ്യും. വിദ്യാലയത്തിലെ ടീച്ചർ ഇൻ ചാർജ് വിനോദ് ബി. അധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ അഡ്വക്കേറ്റ് രാഖി രവികുമാർ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂളിലെ സീനിയർ അസിസ്റ്റൻറ് സ്മിത ടൈറ്റസ് ഹെലൻ കെല്ലർ ദിന സന്ദേശം നൽകും.