കാണികളെ ആസ്വാദനത്തിൻ്റെ പാരമ്യതയിൽ  എത്തിച്ച്  നാടൻ കലാവിരുന്ന്. സംസ്ഥാന റവന്യൂ കലോത്സവ ഉദ്ഘാടനത്തിൻ്റെ ഭാഗമായി പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിൽ നടന്ന കണ്ണൂർ ഫോക്‌ലോർ  അക്കാദമിയുടെ നാടൻ കലാവിരുന്നാണ് പൂരനഗരിയെ കൂടുതൽ ചടുലമാക്കിയത്. കലാകാരന്മാർ  ആടിയും പാടിയും വേദി കീഴടക്കിയപ്പോൾ ഒപ്പം ചുവടു വെച്ച് ജില്ലാ കലക്ടർ ഹരിത വി കുമാറും കാണികളെ ആവേശത്തിലാഴ്ത്തി.

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിൻ്റെ  പെരുമ  വിളിച്ചോതിയുള്ള ഒരു നാടൻപാട്ടോടെയാണ് ഫോക്‌ലോർ കലാകാരന്മാർ തങ്ങളുടെ പാട്ടും കളിയും ആരംഭിച്ചത്. തുടർന്ന് കരകാട്ടവുമായി  സജ്ജന നാഥനും വേദിയിലെത്തി. കോമരംതുള്ളല്ലും പാട്ടുമായിരുന്നു വേദിയിലെത്തിയ മറ്റൊരു ഇനം. ആറു കലാകാരൻമാർ  ചേർന്നു അവതരിപ്പിച്ച നിന്നേക്കളും എന്നേക്കാണാൻ …. എന്ന് തുടങ്ങുന്ന നാടൻപാട്ടും ഏറെ ശ്രദ്ധേയമായി.

നാടൻപാട്ടിനൊപ്പം വ്യത്യസ്ത കലാരൂപങ്ങളെ വേദിയിൽ അണിനിരത്തിയും ഫോക്‌ലോർ കലാകാരന്മാർ  ആസ്വാദക ഹൃദയം കീഴടക്കി. രണ്ടര മണിക്കൂർ
തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ ഒരുക്കിയ പ്രധാന വേദിയിൽ  നാടൻപാട്ടിൻ്റെ തനത് ശൈലിയിലുള്ള  അവതരണവും ആവിഷ്കാരവും റവന്യൂ കലോത്സവത്തിന്റെ ആവേശം വിളിച്ചോതുന്നതായിരുന്നു.