തൃശൂരിന് വേറിട്ട ശ്രവ്യാനുഭവം സമ്മാനിച്ച് സംസ്ഥാന റവന്യൂ കലോത്സവ വേദിയിൽ  ഇൻസ്ട്രുമെന്റ് വായനാ മത്സരം. ഫ്യൂഷൻ സംഗീതത്തിന്റെ മാസ്മരികത തീർത്ത മത്സരാർത്ഥികൾ സദസിന്റെയും കൈയടി ഏറ്റുവാങ്ങി.
നാദം, അംഗുലി പ്രയോഗം,ലയം, മനോധർമ്മം, ചൊല്ശുദ്ധം എന്നിവ കണക്കാക്കിയാണ് മത്സര വിജയികളെ തീരുമാനിച്ചത്.

ഗിറ്റാർ വായനയിൽ പത്തനംതിട്ട ജില്ല മല്ലപ്പള്ളി താലൂക്കിലെ ജീവനക്കാരനായ എം ആർ സുനിൽ  ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ആലപ്പുഴ ജില്ലയിലെ കലക്ട്രേറ്റിലെ ജൂനിയർ സൂപ്രണ്ട് വിനോദ് ജോൺ, മൂന്നാം സ്ഥാനം തൃശൂർ ജില്ലയിലെ ജോഷി പൗലോസ് എന്നിവർ കരസ്ഥമാക്കി.

മൃദംഗ വായനാ മത്സരത്തിൽ  തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിലെ എം മനോജ്‌  ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടാം സ്ഥാനം വയനാട് ജില്ലയ്ക്ക് വേണ്ടി പി വി  സതീശൻ, മൂന്നാം സ്ഥാനം കണ്ണൂർ ജില്ലയിലെ കെ കെ രാജേഷ് എന്നിവർ  സ്വന്തമാക്കി.

തബല മത്സരത്തിൽ മികച്ച പ്രകടനങ്ങൾക്ക് ശേഷം ഫസ്റ്റ് എ ഗ്രേഡോടെ  കണ്ണൂർ ജില്ലയിലെ സി കെ  വികേഷ്  ഒന്നാം സ്ഥാനവും  വയനാട് ജില്ലയിലെ പി വി സതീശൻ  രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ലയിലെ വി ജിജിത്  മൂന്നാം സ്ഥാനവും നേടി.

ഇൻസ്ട്രുമെന്റ് മത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥികളിൽ ഏറെയും സമൂഹ മാധ്യമങ്ങളുടെ ഉൾപ്പെടെ സഹായത്തോടെയാണ് ഇൻസ്ട്രുമെന്റ് വായന അഭ്യസിച്ചതെന്നും മത്സരത്തിന്റെ മാറ്റുക്കൂട്ടി.