കർണ്ണാട്ടിക്കിൽ മുന്നിൽ കണ്ണൂരും തൃശൂരും

ഔദ്യോഗിക തിരക്കുകൾക്കിടയിൽ കർണ്ണാടിക് സംഗീതത്തിന്റെ ലയം കൂടി ചേർന്നപ്പോൾ കണ്ണൂർ ജില്ലയ്ക്ക് സ്വന്തമായത് ഒന്നാം സ്ഥാനം. സംസ്ഥാന റവന്യൂ കലോത്സവത്തിൽ കർണ്ണാടിക് സംഗീതം പുരുഷ വിഭാഗത്തിൽ വെള്ളൂർ വില്ലേജ് ഓഫീസർ കെ പി മനോജ് ആണ് ഒന്നാമതെത്തിയത്.

ഹേമവതി രാഗത്തിൽ “ശ്രീ കാന്തിമതീം ശങ്കര യുവതീം…” പാടിയാണ് മനോജ് കാണികൾക്ക് ശ്രുതിമാധുര്യം സമ്മാനിച്ചത്.32 വർഷമായി മനോജ് സംഗീതം അഭ്യസിക്കുന്നുണ്ട്.

തോടി രാഗത്തിൽ “എമീജസീതേ…” കൃതി ആലപിച്ച് ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്ക് ഓഫീസ് ക്ലർക്ക് ഡി വിനയചന്ദ്രദേവ് രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്ക് പള്ളിക്കൽ വില്ലേജ് അസിസ്റ്റന്റായ എസ് രാജൻ, എറണാകുളം കലക്ട്രേറ്റിലെ ജൂനിയർ സൂപ്രണ്ടായ എം കെ കൃഷ്ണൻ എന്നിവർ പങ്കിട്ടു.

കർണാടിക് സംഗീതം വനിതാ വിഭാഗത്തിൽ ആതിഥേയരായ തൃശൂർ ജില്ലയ്ക്ക് ഒന്നാം സ്ഥാനം. തൃശൂർ കലക്ട്രേറ്റ് ജീവനക്കാരിയായ കെ പ്രഭയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഭൈരവി രാഗത്തിൽ “ജനനീ മമ…” എന്ന കൃതിയാണ് പ്രഭ ആലപിച്ചത്.

മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ ഇടുക്കി ജില്ലയിലെ കെ ഡി എച്ച് വില്ലേജ് ഓഫീസ് ക്ലർക്കായ എസ് സുനി, കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്ക് ഓഫീസ് ടൈപ്പിസ്റ്റായ നയന പ്രസാദ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്ക് ഓഫീസ് ക്ലർക്ക് അഖില അനിൽകുമാറിനാണ് മൂന്നാം സ്ഥാനം. 9 പേർ വീതമാണ് രണ്ട് വിഭാഗം മത്സരങ്ങളിലായി പങ്കെടുത്തത്.