സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള അന്തര്‍ദേശീയ ശ്രീനാരായണ ഗുരുകുലം പഠനകേന്ദ്രം സംഘടിപ്പിക്കുന്ന വായനാവാരാഘോഷവും പുസ്തകപ്രകാശനവും ജൂണ്‍ 29 ന് വൈകുന്നേരം നാലിന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍ അദ്ധ്യക്ഷത വഹിക്കും. ഗുരുകുലം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പഠനകേന്ദ്രം ഡയറക്ടര്‍ പ്രൊഫ.എസ്.ശിശുപാലന്‍, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാലടി സര്‍വകലാശാലയിലെ അദ്ധ്യാപികയായ ഡോ.ദിവ്യ സുബ്രന്‍ എഴുതിയ ‘Impact of Buddhism on Sri Narayana Guru’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും.