ഏലപ്പാറയില്‍ പുതിയ ഐടിഐ നിര്‍മ്മിക്കുന്നതിനു 2 ഏക്കര്‍ സ്ഥലം കൈമാറി. സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പ്് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുകയാണ്. പ്ലാന്‍ പൂര്‍ത്തിയാകുന്നതോടെ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ടും അനുവദിക്കും. മൂന്നുമാസത്തിനുള്ളില്‍ പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു. പുതിയ കെട്ടിടത്തിലേക്ക് ഐടിഐ മാറുന്നതോടെ കൂടുതല്‍ സ്ട്രീമുകളും അനുവദിച്ചു കിട്ടും.
പുതിയ കെട്ടിടത്തില്‍ ഐടിഐ പ്രവര്‍ത്തനം ആരംഭിക്കുന്നത് തോട്ടം മേഖലയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാകുമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ഏലപ്പാറയില്‍ പുതിയ ഐടിഐ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലത്തിന്റെ രേഖകള്‍ വാഴൂര്‍ സോമന്‍ എംഎല്‍എ ഏലപ്പാറ ഐടിഐ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മഹേഷിന് കൈമാറി.