മാനന്തവാടി പൊരുന്നന്നൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് എച്ച്.എം.സി.യുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, ലാബ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ് നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 18ന് പൊരുന്നന്നൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടക്കും. ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച്ച രാവിലെ 10 ന് നടക്കും. യോഗ്യത കേരളാ ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ലാബ് അസിസ്റ്റന്റ് കൂടിക്കാഴ്ച്ച രാവിലെ 10.30ന് നടക്കും. യോഗ്യത പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, വി.എച്ച്.എസ്.സി എം.എല്‍.ടി. ക്ലീനിംഗ്സ്റ്റാഫ് കൂടിക്കാഴ്ച്ച രാവിലെ 11ന് നടക്കും. യോഗ്യത ഏഴാംതരം പാസ് (ഫിസിക്കലി ഫിറ്റ്). ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റാ എന്നിവ സഹിതം ഹാജരാവണം. മാനന്തവാടി ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04935 240864, 9995494168.