അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ 176ാം നമ്പർ പാലത്തിൽ വെള്ളം കയറിയതിനാൽ പാലത്തിലൂടെ തീവണ്ടികൾ കടത്തിവിടുന്നതു താൽക്കാലികമായി നിർത്തിവച്ചു. ഈ സാഹചര്യത്തിൽ തീവണ്ടിഗതാഗതത്തിൽ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.
ആഗസ്റ്റ് 16നു റദ്ദാക്കിയ തീവണ്ടികൾ:
56361 ാം നമ്പർ ഷൊർണൂർ-എറണാകുളം പാസഞ്ചർ ഓടില്ല. ആഗസ്റ്റ് 15ന് ഹൂബ്ലിയിൽനിന്നു പുറപ്പെട്ട 12777-ാം നമ്പർ ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസ് തൃശൂർ വരെ മാത്രമേ സർവീസ് നടത്തുകയൂള്ളൂ.
ആഗസ്റ്റ് 15ന് ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെട്ട 12695-ാം നമ്പർ ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് ജംക്ഷനിൽ ഓട്ടം നിർത്തും. ആഗസ്റ്റ് 15ന് കാരയ്ക്കലിൽനിന്നു പുറപ്പെട്ട 16187-ാം നമ്പർ കാരയ്ക്കൽ-എറണാകുളം എക്സ്പ്രസ് പാലക്കാട് ജംഗ്ഷൻ വരെ മാത്രമേ ഓടുകയുള്ളൂ.
ആഗസ്റ്റ് 16ന് 12778-ാം നമ്പർ കൊച്ചുവേളി-ഹൂബ്ലി എക്സ്പ്രസിന്റെ സർവീസ് കൊച്ചുവേളി മുതൽ തൃശ്ശൂർ വരെ റദ്ദാക്കി. തൃശ്ശൂരിൽനിന്നാണ് ഈ തീവണ്ടിയുടെ സർവീസ് ആരംഭിക്കുക. 12696-ാം നമ്പർ തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംഗ്ഷനിൽനിന്നു പുറപ്പെടും. 16188-ാം നമ്പർ എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഓടില്ല. പാലക്കാട് ജംഗ്ഷനിൽനിന്നാണ് സർവീസ് ആരംഭിക്കുക.
ആഗസ്റ്റ് 14നു മുംബൈ സി.എസ്.ടിയിൽനിന്നു തിരിച്ച 16381-ാം നമ്പർ മുംബൈ-കന്യാകുമാരി ജയന്തി എക്സ്പ്രസ് ഈറോഡ്, ഡിണ്ടിഗൽ, മധുര ജംഗ്ഷൻ വഴി തിരിച്ചുവിട്ടു. ആഗസ്റ്റ് 15ന് കെ.എസ്.ആർ. ബെംഗളുരുവിൽനിന്നു പുറപ്പെട്ട 16526-ാം നമ്പർ ബെംഗളുരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് സേലം, നാമക്കൽ, ഡിണ്ടിഗൽ, തിരുനൽവേലി വഴി തിരിച്ചുവിടും.
വഴിയിൽ ഓട്ടം നിയന്ത്രിച്ച തീവണ്ടികൾ:
ആഗസ്റ്റ് 15നു മംഗലാപുരം ജംഗ്ഷനിൽനിന്നു പുറപ്പെട്ട 16603-ാം നമ്പർ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഷൊർണൂർ ജംഗ്ഷനിൽ നിർത്തിയിടും.
ആഗസ്റ്റ് 15നു മംഗലാപുരം ജംഗ്ഷനിൽനിന്നു പുറപ്പെട്ട 16630-ാം നമ്പർ മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂർ ജംഗ്ഷനിൽ നിർത്തിയിടും.
ആഗസ്റ്റ് 16 നു ഗുരുവായൂരിൽനിന്നു പുറപ്പെടുന്ന 16341-ാം നമ്പർ ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി വഴിതിരിച്ചുവിടും.
അങ്കമാലി-ആലുവ റൂട്ടിൽ ഒരു ട്രാക്കിലൂടെ മാത്രം സർവീസ് നടക്കുന്നതിനാൽ
ആഗസ്റ്റ് 15നു മധുരയിൽനിന്നു തിരിച്ച 16344-ാം നമ്പർ മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്,
ആഗസ്റ്റ് 14നു ഹസ്രത്ത് നിസാമുദ്ദീനിൽനിന്നു തിരിച്ച 12432-ാം നമ്പർ ഹസ്രത്ത്, നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്,
ആഗസ്റ്റ് 15 നു കെ.എസ്.ആർ.ബെംഗളുരുവിൽനിന്നു തിരിച്ച 16315-ാം നമ്പർ കെ.എസ്.ആർ.ബെംഗളുരു-കൊച്ചുവേളി എക്സ്പ്രസ്,
ആഗസ്റ്റ് 14ന് ഹസ്രത്ത് നിസാമുദ്ദീനിൽനിന്നു തിരിച്ച 12646-ാം നമ്പർ ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം എക്സ്പ്രസ്,
ആഗസ്റ്റ് 15നു ചെന്നൈ സെൻട്രലിൽനിന്നു തിരിച്ച 12623-ാം നമ്പർ ചെന്നൈ-തിരുവനന്തപുരം മെയിൽ എന്നീ തീവണ്ടികൾ വൈകും.