തൊടുപുഴ നഗരസഭയിലെ കൗണ്‍സിലേഴ്‌സിന്റേയും ജീവനക്കാരുടേയും മികച്ച മാര്‍ക്ക് വാങ്ങി ഉപരിപഠനത്തിന് അര്‍ഹരായ കുട്ടികളെ നഗരസഭ കൗണ്‍സില്‍ അനുമോദിച്ചു. പത്താംക്ലാസ്,പ്ലസ് ടൂ,ബിരുദ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയ 11 കുട്ടികളെയാണ് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ അനുമോദിച്ചത്. ഉപഹാരങ്ങളും മൊമന്റോയും കുട്ടികള്‍ക്ക് വിതരണം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജസ്സി ജോണി യോഗത്തിൽ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ് യോഗം ഉത്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ദീപക്, ഷീജ ഷാഹുല്‍ ഹമീദ്, എം എ കരീം, ബിന്ദു പത്മകുമാര്‍, റ്റി എസ് രാജന്‍, ജീവനക്കാരായ എം മനോജ്കുമാര്‍,വി ബി ഓമനക്കുട്ടന്‍,സിജു എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ സെക്രട്ടറി ജി വിനോദ്കുമാര്‍ സ്വാഗതവും വി എസ് എം നസ്സീര്‍ നന്ദിയും രേഖപ്പെടുത്തി.
