പനച്ചിക്കാട് പഞ്ചായത്തിൽ കണിയാമല ഹെൽത്ത് സെന്ററിന് കീഴിൽ രണ്ടാമത്തെ പാലിയേറ്റീവ് കെയർ യൂണിറ്റ് ഓഗസ്റ്റ് ഒന്നു മുതൽ പ്രവർത്തനം ആരംഭിക്കും. രണ്ട് പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെയും പ്രവർത്തനങ്ങൾക്കായ് 14 ലക്ഷം രൂപ പഞ്ചായത്ത് നീക്കിവച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് നൽകിയ ആംബുലൻസ് കണിയാമല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കൈമാറി.

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന കൈമാറ്റ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജീന ജേക്കബ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ മധുസൂധനൻ, പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രദീപ്, കണിയാമല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ. എസ്. അനൂഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജി. സന്തോഷ് മോൻ, നഴ്‌സ് സൂസമ്മ വർഗീസ്, എന്നിവർ പങ്കെടുത്തു.