കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. ആരംഭിക്കുന്ന പി.ജി.ഡി.സി.എ.,ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡി.സി.എ., സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്,ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഓഡിയോ എൻജിനീയറിംഗ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എൻജിനീയറിംഗ്്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മന്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ , സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടർ നെറ്റ്‌വർക് അഡ്മിനിസ്‌ട്രേഷൻ എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 30 വരെ നീട്ടിയതായി ഡയറക്ടർ അറിയിച്ചു. വിശദവിവരങ്ങൾക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.