കേരള ബാങ്കിന്റെ ബി ദ നമ്പർ വൺ പുരസ്‌കാരങ്ങൾ സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചു. കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു ഭരണ സമിതി അംഗങ്ങളേയും ജീവനക്കാരെയും പങ്കെടുപ്പിച്ചു സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ബി ദ നമ്പർ വൺ ക്യാംപെയിനിന്റെ ഭാഗമായാണു പുരസ്‌കാരങ്ങൾ നൽകുന്നത്. ജൂലൈ 22നു വൈകിട്ടു 3.30നു വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണു പുരസ്‌കാരദാന ചടങ്ങ്.
മികച്ച റീജിയണൽ ഓഫിസായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്രെഡിറ്റ് പ്രോസസിങ് സെന്ററും കോഴിക്കോടാണ്. മിനിസ്റ്റേഴ്സ് ട്രോഫിയും ഫലകവും മൂന്നു ലക്ഷം രൂപയുമാണു പുരസ്‌കാരം. സംസ്ഥാനത്തെ മികച്ച ശാഖയ്ക്കുള്ള പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയും വയനാട് ജില്ലയിലെ കേണച്ചിറയും പങ്കുവച്ചു. മിനിസ്റ്റേഴ്സ് ട്രോഫി, ഫലകം, രണ്ടു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് എന്നിവയടങ്ങുന്നതാണു പുരസ്‌കാരം. തൃശൂർ, കണ്ണൂർ റീജിയണൽ ഓഫിസുകൾ മികച്ച രണ്ടാമത്തെ റീജിയണൽ ഓഫിസിനുള്ള പുരസ്‌കാരങ്ങൾ നേടി. കണ്ണൂർ ക്രെഡിറ്റ് പ്രൊസസിങ് സെന്ററാണു മികച്ച രണ്ടാമത്തെ ക്രെഡിറ്റ് പ്രൊസസിങ് സെന്റർ. ക്യാംപെയിൻ കാലയളവിൽ മൂന്നു മാസം എസ്.എം.എ. സ്ലിപ്പേജ് ഒഴിവാക്കിയ ക്രെഡിറ്റ് പ്രോസസിങ് സെന്ററിനുള്ള പുരസ്‌കാരം തൃശൂർ സിപിസിയും എൻ.പി.എ. ശതമാനം ഏറ്റവും കുറഞ്ഞ സി.പി.സിക്കുള്ള പുരസ്‌കാരം ആലപ്പുഴ സി.പി.സിയും നേടി.
എൻ.പി.എ.യിൽ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത സി.പി.സി. – കണ്ണൂർ, സൊസൈറ്റി എൻ.പി.എയിൽ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത സി.പി.സി, – തിരുവനന്തപുരം, തുടർച്ചയായി മൂന്നു വർഷം എൻ.പി.എ. പൂജ്യത്തിൽ എത്തിച്ച ശാഖ – കോഴിക്കോട് വാണിമേൽ, തുടർച്ചയായി രണ്ടു വർഷം എൻ.പി.എ. പൂജ്യത്തിൽ എത്തിച്ച ശാഖ – കോഴിക്കോട് കുറ്റിക്കാട്ടൂർ, നാദാപുരം ടൗൺ, 2021-22 സാമ്പത്തിക വർഷം എൻ.പി.എ. പൂജ്യത്തിൽ എത്തിച്ച ശാഖ – എറണാകുളം – ഇലഞ്ഞി, പത്തനംതിട്ട നിരണം വെസ്റ്റ് എന്നിവയാണു സംസ്ഥാനതലത്തിലെ മറ്റു പുരസ്‌കാരങ്ങൾ.
ജില്ലാതലത്തിലെ മികച്ച ശാഖകൾക്ക് ട്രോഫിയും 50,000 രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. തിരുവനന്തപുരം – കല്ലിയൂർ, കൊല്ലം – പട്ടാഴി നോർത്ത്, പത്തനംതിട്ട – പന്തളം, ആലപ്പുഴ – കായംകുളം, കോട്ടയം – വൈക്കം എം. ആൻഡ് ഇ, ഇടുക്കി – നെടുങ്കണ്ടം മെയിൻ, എറണാകുളം – മൂവാറ്റുപുഴ ടൗൺ, തൃശൂർ – ഇരിങ്ങാലക്കുട, പാലക്കാട് – നെന്‍മാറ, കോഴിക്കോട് – ഉള്ളിയേരി, വയനാട് – വിടുവഞ്ചാൽ, കണ്ണൂർ – മയ്യിൽ, കാസർകോഡ് – മുള്ളേരിയ എന്നിവയാണു പുരസ്‌കാരങ്ങൾ നേടിയ ശാഖകൾ.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടേയും അർബൻ ബാങ്കുകളുടേയും 2020-21ലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 1506 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽനിന്നും 51 അർബൻ ബാങ്കുകളിൽനിന്നും തെരഞ്ഞെടുത്ത സംഘത്തിനുള്ള എക്സലൻസ് പുരസ്‌കാരങ്ങളും ചടങ്ങിൽ പ്രഖ്യാപിച്ചു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ കണ്ണൂർ കതിരൂർ സർവീസ് സഹകരണ ബാങ്ക് ഒന്നാം സ്ഥാനവും കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് രണ്ടാം സ്ഥാനവും തൃശൂർ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് മൂന്നാം സ്ഥാനവും നേടി.
ജില്ലാതലത്തിലെ പുരസ്‌കാരങ്ങൾ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ)
തിരുവനന്തപുരം – ബാലരാമപുരം സർവീസ് സഹകരണ ബാങ്ക്, കരകുളം സർവീസ് സഹകരണ ബാങ്ക്, മൈലച്ചൽ സർവീസ് സഹകരണ ബാങ്ക്.
കൊല്ലം – കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്, പുനലൂർ സർവീസ് സഹകരണ ബാങ്ക്, കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക്.
ആലപ്പുഴ – ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്ക്, കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്ക്, പറയകാട് സർവീസ് സഹകരണ ബാങ്ക്.
പത്തനംതിട്ട മെഴുവേലിൽ സർവീസ് സഹകരണ ബാങ്ക്, അങ്ങാടി സർവീസ് സഹകരണ ബാങ്ക്, വള്ളിക്കോട് സർവീസ് സഹകരണ ബാങ്ക്.
കോട്ടയം – കടത്തുരുത്തി റീജിയണൽ സർവീസ് സഹകരണ ബാങ്ക്, വലവൂർ സർവീസ് സഹകരണ ബാങ്ക്, മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക്.
ഇടുക്കി – കട്ടപ്പന സർവീസ് സഹകരണ ബാങ്ക്, അടിമാലി സർവീസ് സഹകരണ ബാങ്ക്, കൂട്ടാർ സർവീസ് സഹകരണ ബാങ്ക്.
തൃശ്ശൂർ – കുറ്റിക്കാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക്, കടവല്ലൂർ സർവീസ് സഹകരണ ബാങ്ക്, പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക്, പുല്ലൂർ സർവീസ് സഹകരണ ബാങ്ക്.
എറണാകുളം – കവളങ്ങാട് സർവീസ് സഹകരണ ബാങ്ക്, കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക്, വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്.
പാലക്കാട് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്, കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്ക്, തിരുമിറ്റകോഡ് സർവീസ് സഹകരണ ബാങ്ക്.
കോഴിക്കോട് – കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്, ഏറാമല സർവീസ് സഹകരണ ബാങ്ക്, കാരശേരി സർവീസ് സഹകരണ ബാങ്ക്, വടകര സഹകരണ റൂറൽ ബാങ്ക്.
വയനാട് – തരിയോട് സർവീസ് സഹകരണ ബാങ്ക്, പൂതാടി സർവീസ് സഹകരണ ബാങ്ക്, മടക്കിമല സർവീസ് സഹകരണ ബാങ്ക്.
കണ്ണൂർ – ചെറുതാഴം സർവീസ് സഹകരണ ബാങ്ക്, മാടായി സഹകരണ റൂറൽ ബാങ്ക്, കടന്നപ്പള്ളി പാണപ്പുഴ സർവീസ് സഹകരണ ബാങ്ക്.
കാസർഗോഡ് – പനയാൽ സർവീസ് സഹകരണ ബാങ്ക്, പനത്തടി സർവീസ് സഹകരണ ബാങ്ക്, നീലേശ്വരം സർവീസ് സഹകരണ ബാങ്ക്.
സംസ്ഥാനതലത്തിലെ അർബൻ ബാങ്ക് പുരസ്‌കാരങ്ങൾ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ)
ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് (പാലക്കാട്), സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്ക് (വയനാട്), ദി കോസ്റ്റൽ അർബൻ സഹകരണ ബാങ്ക് (കൊല്ലം).